Saturday 7 April 2012


            പാതി നിര്‍ത്തിയ കത്ത് 



എന്റെ മേഘക്കീറെ,

ഇത് നിനക്കാണ്...നിന്റെ നെഞ്ചത്ത് കയറിയിരുന്നു ഞാനെഴുതുന്ന കത്ത്! :D സന്ധിയില്ലാത്ത തല്ലിലും നിന്നോട് പ്രണയം (മാത്രം) കാത്തു സൂക്ഷിക്കുന്ന, പൊട്ടത്തിയായ ഈ കുഞ്ഞു താരകത്തിന്റെ പ്രണയലേഖനം! എന്റെ തോന്ന്യാക്ഷരങ്ങള്!!ഇതല്ലാതെ നിനക്കും, നീ ഭൂമിയിലേക്ക്‌ ഇറങ്ങി വന്ന ഈ ദിവസത്തിനും തരാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല. അപ്പൊ ചുമ്മാ കണ്ണും ചിമ്മി ഒരു കത്തങ്ങു കാച്ചാംന്നു വിചാരിച്ചു.. :) 


നിനക്കോര്‍മ്മയുണ്ടോ, ഇടിമിന്നലില്‍ പേടിച്ചു വിറച്ചു നിന്നിരുന്ന എന്നെ നിന്റെ പഞ്ഞിക്കട്ട പോലത്തെ ചിറകിനടിയില്‍ ഒളിപ്പിച്ചു നിര്‍ത്തിയത്?? പിന്നെ.. നമ്മള് രണ്ടാളും കൂടി രാത്രിയില്‍ മഴ പെയ്യിച്ചു ഭൂമി മുഴുവനും നനയുന്നത് നോക്കി  നിന്നത്.. നിന്റെ തോളിലേറ്റി താഴെയുള്ള ലോകം മുഴുവന്‍ എനിക്ക് കാണിച്ചു തന്നത്?? നമുക്കെന്നും ഒരാകാശമാണെന്ന് പറഞ്ഞു പൊട്ടി പൊട്ടിച്ചിരിച്ചത്? ആ ആകാശത്തിന്റെ ഒരു കഷണം ആണ് ഈ കഷണം!  മനസിലായോ?? നിനക്ക് മനസിലാവുന്നുണ്ടോ തെമ്മാടി മേഘമേ ഞാനീ പറയണതൊക്കെ?? 



മാനത്ത് നിന്നങ്ങനെ കണ്ണ് ചിമ്മി താഴേക്കു നോക്കിയപ്പോള്‍ ദാ പോവുന്നു ഒരു രണ്ടു വരി കവിതക്കുട്ടി! അവളെ ഞാനിങ്ങെടുത്തു.. നിനക്ക് തരാന്‍ വേണ്ടി.. ദാ ഇവിടന്നങ്ങട് എറിയുന്നുണ്ട്‌.. പിടിച്ചോ.. 




"നിന്റെ ഉറക്കച്ചടവുള്ള ക്ഷീണിച്ച കണ്ണുകളില്‍ മയങ്ങുകയാണ് എന്റെ സ്വപ്നം.. അതിനു താഴെയുള്ള പാതി മാഞ്ഞ കാക്കാപ്പുള്ളിയാണ് എന്റെ പ്രണയം... "



പിന്നെ.. പിന്നെ വേറൊന്നുമില്ല.. പോ!!!

 

4 comments:

  1. മാനത്തുനിന്നും വഴിതെറ്റി വന്ന താരകം ചിതറിക്കുന്നു ചിന്തകള്‍
    ആശംസകള്‍ .
    ഇടയ്ക്കിടെ എന്നെ നോക്കി പുഞ്ചിരികാറുണ്ട് ,ഒരു ഒറ്റപ്പെട്ട താരകം .
    അറിയില്ല , എത്ര നക്ഷത്ര ദൂരം അകലെ എന്നെങ്കിലും , ആ ചിരിയുടെ സാഹോദര്യം ഞാന്‍ തിരിച്ചറി യാറുണ്ട്
    . എന്നും ചിരിക്കട്ടെ അതങ്ങിനെ അവിടെ.
    ചിതറിയ ചിന്തകള്‍ പെറുക്കിയെടുത്തു ഒരു മാല തീര്‍ക്കാന്‍ ആകട്ടെ - നക്ഷത്രമാല !

    .............

    കാക്കപുള്ളി എനിക്കിഷ്ടം ആണ്
    അത് പക്ഷെ എന്റെ മുഖത്താവരുത്
    ഉറക്കം ക്ഷീണം എനിക്കിഷ്ടമാണ്
    പക്ഷെ അത് നമ്മുടെ മുഖത്താവണം.
    -മയങ്ങികിടക്കുന്ന സ്വപ്നങ്ങള്‍

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കത്ത് പാതി കവിത പാതി സംസാരം പോലെയുണ്ട്. പക്ഷെ എനിക്ക് ശരിക്ക് മനസ്സിലായില്ല.

    ReplyDelete